വര്‍ഷമാപിനി

Friday, May 11, 2007

കവിതകള്‍

1. മാറ്റങ്ങള്‍

പുഴകളെല്ലാം ഒഴുകുന്നത്
നിന്റെ മിഴികളില്‍ നിന്നാണെന്നു
പറഞ്ഞ കൂട്ടുകാരി
ഇന്നലെ ആരോടും പറയാതെ
അറ്റം കാണാത്ത പുഴയുടെ
മറുപുറം തേടി യാത്രയായി

2. ജീവിതം എന്നതിന്
സമരം ചെയ്യുക എന്നര്‍ത്ഥം കൂടിയുണ്ടെന്ന്
പറഞ്ഞ സഖാവ്
ഒരു സമരത്തിന്റെ ബാക്കി പത്രമായി
തൂക്കിലേറ്റപ്പെടാന്‍ വിധിക്കപ്പെട്ടു

3. ലോകത്തിന്റെ അങ്ങേ ചെരിവിലിരുന്ന് അവളും
ഇങ്ങേ ചെരുവിലിരുന്നു ഞാനും
കടം തരുന്നവരേയും
കടം വാങ്ങുന്നവരേയും കുറിച്ച് തര്‍ക്കിച്ച്
കടം മേടിച്ച് കടം കുടിച്ച്
ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു.

11 Comments:

At May 11, 2007 at 8:45 PM , Blogger വല്യമ്മായി said...

ബൂലോഗത്തേക്ക് സ്വാഗതം.നല്ല കവിത. ഇനിയുമെഴുതുമല്ലോ

 
At May 12, 2007 at 9:07 AM , Blogger തറവാടി said...

ഈ കവിത എനിക്കിഷ്ടമായില്ലെന്നു പറ്യേണ്ടിവന്നതില്‍ ദുഖമുണ്ട് , കാരണം ആദ്യത്തെ പോസ്റ്റയതിനാല്‍‍.

എന്തിനും ന്യായികരണം കാണുന്ന ഒരു മനസ്സിനെ കാണിക്കുന്നു താങ്കളുടെ കവിത ,

തെറ്റാണെങ്കില്‍‍ പോലും..:)

സു സ്വാഗതം സുഹൃത്തെ :))

 
At May 13, 2007 at 4:01 AM , Anonymous Anonymous said...

സ്വാഗതം... സുസ്വാഗതം...

 
At May 13, 2007 at 9:40 PM , Blogger kudiyan said...

നല്ല കവിത

 
At May 14, 2007 at 1:41 AM , Blogger Unknown said...

Desrves to be appreciated still you have keep on scrapping, even its far away from the home soil.....

Expecting more...more... and from you.....with the full flow....

 
At May 14, 2007 at 3:59 AM , Blogger fitchu said...

ninte iniyum manoharamaya kavithakalkk kathirikkunnu
randaamoozham pole...
allenkil athinum mikachavakkayi
snehapoorvam
fiji

 
At May 14, 2007 at 5:46 AM , Blogger meera said...

eniyum nalla srishtikal pratheekshikkunnu.....

 
At May 17, 2007 at 3:13 AM , Blogger Ajith Polakulath said...

നന്നായി...
എന്റെ സഖാവെ ഇനിയും നല്ല കൃതികല്‍ പ്രതീക്ഷിക്കാമല്ലൊ അല്ലെ?

 
At May 21, 2007 at 10:39 PM , Anonymous Anonymous said...

Valare Nannayirikkunnu

Do you have any links for KSSP or some progressive associations in U.A.E

 
At January 26, 2008 at 2:19 AM , Blogger Unknown said...

hai

njan nokkiyilla samayam kittumbol nokkam ok sugam thanneyalle??

 
At March 6, 2009 at 7:46 AM , Blogger ദിനേശന്‍ വരിക്കോളി said...

ഇന്ന് നമ്മുടെ മാധ്യമങ്ങളില്‍ കൂടുതല്‍ മൃഗീയ മായതെന്തോ അതാണിന്ന് നല്ല വാര്‍ത്തകള്‍ ...
ഒരു ബലാത്സംഗമോ കൊലപാതകമൊ ഇല്ലാത്ത ഒരുവാര്‍ത്താപത്രവും പുറത്തുവരുന്നില്ല ...
ഒരു കര്‍ഷകന്‍റെ ആത്മഹത്യ... കവിക്കും കവിതയ്ക്കും വിഷയമാണ് .. പക്ഷെ ഒരുപത്രത്തിന്‍റെ ഏതുകോണിലാണ് ആ വാര്‍ത്തയ്ക്കു സ്ഥാനം ?
പ്രണയത്തേക്കുറിച്ച് പ്രണയദിനത്തില്‍ കവിഞ്ഞ് ആരെങ്കിലും സംസാരിക്കുന്നുണ്ടോ ..
ഒരുകാലത്ത് നമ്മുടെ കലാലയങ്ങള്‍ കൊണ്ടുവന്ന രാഷ്ട്രീയമായ ഒരുണര്‍വ്വ് ഇന്നുണ്ടോ ?
നമ്മുടെ കലാലയങ്ങളില്‍ അരാഷ്ടീയമായ കാഴ്ച്ചപ്പടുകളല്ലാതെ ഇന്നെന്താണ് നമ്മുടെ യുവത്വം
കൊണ്ടാടുന്നത് ?
ജീവിതം എന്നതിന്
സമരം ചെയ്യുക എന്നര്‍ത്ഥം കൂടിയുണ്ട്
സുഹൃത്തേ ...
സംഘടിക്കുക എന്നതും ഒരു രാഷ്ട്രീയമാണ് .......

 

Post a Comment

Subscribe to Post Comments [Atom]

<< Home