വര്‍ഷമാപിനി

Saturday, May 19, 2007

ചോദ്യങ്ങള്‍ എന്തിനാണ് കഴുമരമേറുന്നത്

എന്തിനാണ്
ഉത്തരങ്ങളില്ലാ‍ത്ത
ചോദ്യങ്ങള്‍
ചോദിക്കുന്നവനെ
ഞങ്ങള്‍
ഭയക്കുന്നത്,

ചോദ്യങ്ങളില്‍ നിന്ന്
അണമുറിയാ പ്രവാഹമായി
ആള്‍ക്കൂട്ടങ്ങള്‍
രൂപപ്പെടുമ്പോള്‍....

ആകാശവും
ഭൂമിയും
പകുക്കുന്നതിനെതിരെ
മുദ്രാവാക്യങ്ങള്‍
നിറയുമ്പോള്‍....

തിമിരം നിറഞ്ഞ
കാഴ്ചകളില്‍
വെളിച്ചം പടരുമ്പോള്‍....

നര ബാധിച്ച
വാക്കുകള്‍ക്ക്
ആകാശദൂരം നല്‍കുമ്പോള്‍....

അപ്പോഴാണ്
ചോദ്യങ്ങള്‍
ചോദിക്കുന്നവന് വേണ്ടി
കഴുമരങ്ങള്‍ ഒരുങ്ങുന്നത്...

ഉയര്‍തെഴുന്നേല്‍ക്കാത്ത
രക്തസാക്ഷികള്‍ക്ക്
ബലികുടീര
വാതിലുകളില്‍
രക്തപുഷ്പാഞ്ജലി,
സമാധാനമുണ്ട്
അവര്‍ക്ക്
ചോദ്യങ്ങള്‍
ചോദിക്കാനാവില്ലല്ലോ.......

2 Comments:

At May 19, 2007 at 6:00 AM , Blogger Ceepiya's said...

EE varthamaana kaalaghattathinu anuyojyamaaya varikal
Naatil ninnu vandikayarumbozum hridayathil kedaade sookshicha oru sathyammayirunnu nammude prathyaya shaasthram. Pirannu veenitum jeevikkan paadupedunna janalakshangalku pradeekshayum,aaveshavumaaya adine thangalude varudiyil nirthaan sramikkunnavarkkum nedaakalkum, abhinava budhijeevighalkum, vikasanam ennaperil naadukollayadikkunnavarkum munnil inganeyulla varikaliloode iniyum pradikarikkate. keepit up

 
At March 6, 2009 at 7:27 AM , Blogger ദിനേശന്‍ വരിക്കോളി said...

എഴുതുക എന്നതിനേക്കാള്‍ സ്വന്തം ശബ്ദം കേള്‍പ്പിക്കുക എന്നതും പ്രധാനമാണ് ...
പക്ഷികളെ കാണാതെ ഏതുകാട്ടിലെത്തിയാലും അതിന്നേതെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്ന
ഒന്നില്‍ ഒന്നിനെ വ്യത്യസ്ഥമാക്കുന്ന എന്തോ അതുതന്നെ യാണ് സുഹൃത്തേ ഒരെഴുത്തുകാരന്‍റെ വിജയം ....
തികച്ചും വ്യത്യസ്ഥമായ കവിത...
നല്ല വായനാനുഭവം.
ആശംസകള്‍ .....

 

Post a Comment

Subscribe to Post Comments [Atom]

Links to this post:

Create a Link

<< Home